സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം കോളേജ് അധ്യാപകരുടേതെന്ന് മുഖ്യമന്ത്രി

Published : Nov 24, 2018, 11:56 AM IST
സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം കോളേജ് അധ്യാപകരുടേതെന്ന് മുഖ്യമന്ത്രി

Synopsis

ശമ്പളത്തിന്റെ വലിപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതൽ എങ്ങനെ കൊടുക്കുമെന്ന പ്രയാസമാണ് കോളേജ് അധ്യാപകർക്കെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം കോളേജ് അധ്യാപകരുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകരെ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. ശമ്പളത്തിന്റെ വലിപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതൽ എങ്ങനെ കൊടുക്കുമെന്ന പ്രയാസമാണ് കോളേജ് അധ്യാപകർക്കെന്നും അദ്ദേഹം പറഞ്ഞു.

കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ആശയമായിരുന്നു സാലറി ചലഞ്ച്. ഒരോ മാസത്തെയും ശമ്പളത്തില്‍നിന്ന് ഒരു തുക മാറ്റി വച്ച് നിശ്ചിത കാലയളവില്‍ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഈ ആശയം നടപ്പിലാക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഏറെ വിവാദങ്ങളും കൂടെയുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു