ഉള്‍ക്കടലില്‍ തീര സംരക്ഷണ സേന നിരീക്ഷണം തുടരും;. ഡോണിയര്‍ വിമാനങ്ങളും ദൗത്യത്തിന്

Published : Oct 08, 2018, 09:13 AM IST
ഉള്‍ക്കടലില്‍ തീര സംരക്ഷണ സേന നിരീക്ഷണം തുടരും;. ഡോണിയര്‍ വിമാനങ്ങളും ദൗത്യത്തിന്

Synopsis

രണ്ട് ദിവസം മുൻപ് തന്നെ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി. ബോട്ടുകളെയും വള്ളങ്ങളെയും കൃത്യമായി നീരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഒമാൻ-യെമൻ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തി.

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്. 750 ലധികം യന്ത്രബോട്ടുകള്‍ ആഴക്കടലില്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സാറ്റ്‍ലൈറ്റ് ഫോണും സീമൊബൈലും സാഗര ആപ്പും നോക്കുകുത്തിയായപ്പോഴാണ് വിവരമറിയിക്കാനുള്ള  ദൗത്യം കോസ്റ്റ്ഗാര്‍ഡ് ഏറ്റെടുത്തത്.

രണ്ട് ദിവസം മുൻപ് തന്നെ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി. ബോട്ടുകളെയും വള്ളങ്ങളെയും കൃത്യമായി നീരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഒമാൻ-യെമൻ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തി.

നാല് വിമാനങ്ങളാണ് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനും നിയോഗിച്ചത്. ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കിയത്. കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കേന്ദ്രത്തില്‍ നിന്ന് റേഡീയോ ഫ്രീക്വൻസി വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം
തൃശൂരിന്‍റെ മനസ് എങ്ങോട്ട്? 2021-ല്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ച ജില്ല, ഇത്തവണ ആര്‍ക്ക് മുന്‍തൂക്കം