തീവണ്ടിക്ക് മുകളിലെ വൈദ്യുതക്കമ്പി പിടിക്കാൻ മോഹം; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Published : Sep 08, 2018, 11:44 PM ISTUpdated : Sep 10, 2018, 05:32 AM IST
തീവണ്ടിക്ക് മുകളിലെ വൈദ്യുതക്കമ്പി പിടിക്കാൻ മോഹം; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Synopsis

ചായ കുടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പീലമേട് റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ എത്തിയതായിരുന്നു ശ്രീഹരി. അപ്പോഴാണ് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയുള്ള ഒരു ചരക്ക് ട്രെയിൻ ശ്രീഹരിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തീവണ്ടിയുടെ മുകളിലെ കമ്പി പിടിക്കണമെന്ന തന്റെ ആ​ഗ്രഹം ശ്രീഹരി കൂട്ടുകാരെ അറിയിച്ചു. കമ്പിയിൽ ഷോക്കുണ്ടാകുമെന്നും തൊടരുതെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽ‌കിയിരുന്നു. 

കോയമ്പത്തൂർ: തീവണ്ടിക്ക് മുകളിലെ വൈദ്യുതക്കമ്പി പിടിച്ച കോളേജ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. നീലഗിരി ജില്ല സ്വദേശി ശ്രീഹരി (18) ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിലെ ബിസിഎ വിദ്യാർത്ഥിയാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് അപകടം സംഭവിച്ചത്.  

ചായ കുടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പീലമേട് റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ എത്തിയതായിരുന്നു ശ്രീഹരി. അപ്പോഴാണ് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയുള്ള ഒരു ചരക്ക് ട്രെയിൻ ശ്രീഹരിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തീവണ്ടിയുടെ മുകളിലെ കമ്പി പിടിക്കണമെന്ന തന്റെ ആ​ഗ്രഹം ശ്രീഹരി കൂട്ടുകാരെ അറിയിച്ചു. കമ്പിയിൽ ഷോക്കുണ്ടാകുമെന്നും തൊടരുതെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽ‌കിയിരുന്നു. 

എന്നാൽ അതൊന്നും വകവയ്ക്കാതെ ശ്രീഹരി തീവണ്ടിക്ക് മുകളിൽ കയറുകയും വൈദ്യുതക്കമ്പിയിൽ പിടിക്കുകയുമായിരുന്നു. അപകടം നടന്ന സ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.  
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ല, 'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സ്ട്രീറ്റ് വൃത്തിയാക്കുന്നതിനിടെ ബാഗിൽ നിന്ന് ലഭിച്ച നിധി; ശുചീകരണ തൊഴിലാളിയുടെ നല്ല മനസ്, സമ്മാനം നൽകി ആദരിച്ച് മുഖ്യമന്ത്രി