കോളേജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍

By Web DeskFirst Published Apr 17, 2018, 1:53 AM IST
Highlights
  • കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ കോളജ് വിദ്യാര്‍ഥികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. വിരുദുനഗര്‍ അരപ്പുകോട്ട ദേവാംഗ കോളജിലെ അധ്യാപിക  നിര്‍മല ദേവിയെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ കോളേജ് അധികൃതർ സസ്പെന്റു ചെയ്തു.

മധുര കാമരാജ് സർവകലാശാലക്ക് കീഴിലാണ് വിരുദുനഗർ അരപ്പുകോട്ട ദേവാംഗ കോളേജ് പ്രവർത്തിക്കുന്നത്. 19 മിനിറ്റിലേറെ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍ കുട്ടികൾക്ക് അക്കാദമിക് ആയും സാമ്പത്തികമായും ഗുണമുണ്ടാകുമെന്ന് പറഞ്ഞാണ് അധ്യാപിക സംസാരിക്കുന്നത്. താൻ അധ്യാപിക ആയിട്ടല്ല ഇതൊന്നും പറയുന്നത്., ഉയർന്ന ഉദ്യോഗസ്ഥരുമായിട്ടാണ് സഹകരിക്കേണ്ടത്. വീട്ടുകാർ അറിഞ്ഞോ അറിയാതേയോ ചെയ്യാം. പണം അക്കൗണ്ടില്‍ വരും. നിർമല ദേവി പറയുന്നു

മധുരൈ കാമരാജ് സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന കോളജിന് എണ്‍പത്തി അഞ്ച് ശതമാനത്തില്‍ അധികം വിജയം നല്‍കാമെന്നും ഇതിനായി, കോളജിലെ വിദ്യാര്‍ത്ഥിനികളെ കാഴ്ചവെയ്ക്കണമെന്ന് സര്‍‌വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക കോളേജിലെ നാല് വിദ്യാര്‍ഥികളെ സമീപിച്ചത്. 

ശബ്ദം തന്‍റെ തന്നെയെന്ന് അധ്യാപിക സമ്മതിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സർവകലാശാല അധികൃതരും, മന്ത്രി ഡി ജയകുമാറും വ്യക്തമാക്കി. അധ്യാപികയെ കോളജില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളജില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സമരംനടത്തി. 

click me!