രാസായുധാക്രമണത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് റഷ്യ

By Web DeskFirst Published Apr 17, 2018, 1:39 AM IST
Highlights
  • രാസായുധാക്രമണത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് റഷ്യ

മോസ്കോ: സിറിയയിലെ ദൗമയിൽ രാസായുധാക്രമണത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലാവ്രോവ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രണ്ടുദിവസത്തെ കാത്തിരിപ്പിന് ശേഷം അന്താരാഷ്ട്ര പരിശോധകസംഘത്തിന് ദൗമയിൽ പരിശോധനയ്ക്കുള്ള അനുമതി ലഭിച്ചു. ബുധനാഴ്ചയാണ് പരിശോധനയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഇക്കാര്യം റഷ്യന്‍ മിലിട്ടറിയാണ് അറിയിച്ചത്.

രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏ‌പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. സിറിയയിൽ നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടനിലും ഫ്രാൻസിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കയാണ്. പാർലമെന്റിൽ വിശദീകരണത്തിനൊരുങ്ങുകയാണ് ബ്രിട്ടിഷ് ഫ്രഞ്ച് പ്രധാനമന്ത്രിമാർ.

അതിനിടെ സിറിയയിൽ കൊല്ലപ്പെട്ട റഷ്യൻ കൂലിപ്പട്ടാളത്തെക്കുറിച്ചെഴുതിയ റഷ്യൻ പത്രപ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. താമസിച്ചിരുന്ന ഫ്ലാറ്റിന് താഴെ മുറിവേറ്റ് കിടന്ന മാക്സിമിനെ അയൽക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ ദുരുഹതയില്ലെന്നാണ് പൊലീസിന്റെ വിശദീകരികരണം. പക്ഷേ മാക്സിമിന് ഭീഷണിയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളുടെ ആരോപിക്കുന്നു. സിറിയയിൽ ഇരുനൂറോളം റഷ്യൻ കൂലിപ്പട്ടാളക്കാർ കൊല്ലപ്പെട്ടതായി സിഐഎ മേധാവി മൈക്ക് പോംപിയോയും അറിയിച്ചിരുന്നു.

click me!