ജനുവരി പകുതി കഴിഞ്ഞെ മുഹൂര്‍ത്തമുള്ളൂ; തെലങ്കാനയില്‍ മന്ത്രിസഭ രൂപീകരണം വൈകുന്നു

Published : Dec 31, 2018, 09:08 AM IST
ജനുവരി പകുതി കഴിഞ്ഞെ മുഹൂര്‍ത്തമുള്ളൂ; തെലങ്കാനയില്‍ മന്ത്രിസഭ രൂപീകരണം വൈകുന്നു

Synopsis

ഇനി ജനുവരി പകുതി കഴിഞ്ഞശേഷം മാത്രമാണ് അതിന് പറ്റിയ മുഹൂര്‍ത്തമുള്ളു അതിനാല്‍ അതിന് ശേഷം മാത്രമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുന്ന റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും വിജയിച്ച് അധികാരത്തില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ഡീസംബര്‍ 12നാണ് ടിആര്‍എസ് അധ്യക്ഷന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇനി അടുത്തെങ്ങും ഇതുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇനി ജനുവരി പകുതി കഴിഞ്ഞശേഷം മാത്രമാണ് അതിന് പറ്റിയ മുഹൂര്‍ത്തമുള്ളു അതിനാല്‍ അതിന് ശേഷം മാത്രമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും പുതിയ നിയമസഭ ചേര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. 

മകരസംക്രമം കഴിഞ്ഞശേഷം മാത്രമാണ് മുഹൂര്‍ത്തമുള്ളു എന്നാണ് കെ.സി.ആറിന്റെ ജോതിഷികളുടെ നിര്‍ദ്ദേശം. 2014ല്‍ 29 ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ മാത്രമാകും പുതിയ നിയമസഭാ സമ്മേളനം ആരംഭിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ