കർണാടകയിലെ രാഷ്ട്രീയനാടകങ്ങൾക്കിടെ ഇന്ന് കോൺ​ഗ്രസിന്റെ നിയമസഭാ കക്ഷി യോ​ഗം

By Web TeamFirst Published Jan 17, 2019, 9:01 AM IST
Highlights

മുഴുവൻ എംഎൽഎമാരും നിർബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിർദ്ദേശം. അല്ലാത്തവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. 

ബെം​ഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ കോൺഗ്രസ്‌ നിയമസഭ കക്ഷി യോഗം വിളിച്ചു. മുഴുവൻ എംഎൽഎമാരും നിർബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിർദ്ദേശം. അല്ലാത്തവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. 

അതിനിടെ മൂന്ന് ദിവസത്തെ ഹരിയാന വാസത്തിനു ശേഷം ബി എസ് യെദ്യൂരപ്പ ബെംഗളൂരുവിൽ എത്തി. ഗുരുതരാവസ്ഥയിൽ കഴിയുന്ന ലിംഗായത് ആചാര്യൻ ശിവകുമാര സ്വാമിയെ കാണാനാണ് യെദ്യൂരപ്പ എത്തിയത്. ബിജെപി എം എൽ എമാർ ഹരിയാനയിൽ തുടരുകയാണ്. മുംബൈയിലുള്ള നാല് കോൺഗ്രസ്‌ എം എൽ എമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരുമായി കോൺഗ്രസ്‌ നേതാക്കൾ സംസാരിച്ചുവരികയാണ്.

click me!