അർബുദ ബാധിതരായ മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുരുഷ നഴ്സ് അറസ്റ്റിൽ

Published : Jan 17, 2019, 12:07 AM IST
അർബുദ ബാധിതരായ മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുരുഷ നഴ്സ് അറസ്റ്റിൽ

Synopsis

ത്രിപുര ബെലോണിയ സ്വദേശിയായ കമൽ കാന്ത് സെൻ ചൗധരി (26) എന്നയാളാണ് അറസ്റ്റിലായത്. ആസാമിലെ ​ഗുവാഹത്തിയിലെ ബി ബുറൂഹ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 31നാണ് സംഭവം. 

ഗുവാഹത്തി: ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർബുദ ബാധിതരായ മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുരുഷ നഴ്സ് അറസ്റ്റിൽ. ത്രിപുര ബെലോണിയ സ്വദേശിയായ കമൽ കാന്ത് സെൻ ചൗധരി (26) എന്നയാളാണ് അറസ്റ്റിലായത്. ആസാമിലെ ഗുവാഹത്തിയില്‍  ബി ബുറൂഹ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 31നാണ് സംഭവം. 

ചികിത്സയിലുള്ള രോഗികൾ നൽകിയ പരാതിയിൽ മേൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ത്രിപുരയിൽവച്ച് ഞായറാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേൽ ഐപിസി 354എ, 376 376 (2) (ഇ), 511 എന്നീ വകുപ്പ് പ്രകാരം  പൊലീസ് കേസെടുത്തു. 

  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല