ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച ബിന്ദുകൃഷ്ണയ്ക്ക് രൂക്ഷ വിമര്‍ശനം

Published : Oct 05, 2018, 03:58 PM IST
ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച ബിന്ദുകൃഷ്ണയ്ക്ക് രൂക്ഷ വിമര്‍ശനം

Synopsis

രൂക്ഷമായ വാക്കേറ്റത്തിൽ ഡിസിസി യോഗം അൽപ്പസമയം നിർത്തിവച്ചു. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന്  യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു  

കൊല്ലം: കൊല്ലം ഡിസിസി യോഗത്തിൽ ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലപാട് എടുത്തതിനാണ് വിമർശനം. 

രൂക്ഷമായ വാക്കേറ്റത്തിൽ ഡിസിസി യോഗം അൽപ്പസമയം നിർത്തിവച്ചു. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന്  യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.

ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താന്‍. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്; 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്
'ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ'; രാജീവ് ചന്ദ്രശേഖർ