പി എം മനോജ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ഓഫീസിലേക്ക്. പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാകും. പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തം മനോജിന് നൽകും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ഓഫീസിലേക്ക് പി എം മനോജ്. പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജിനെ നിയമിക്കും. പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തം പി എം മനോജിന് നൽകും.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറിയായിരുന്നു പി എം മനോജ്. പിആർഡിയുടെയും മാധ്യമങ്ങളുടെയും ചുമതലയാണ് മനോജ് വഹിച്ചിരുന്നത്. 2025ൽ പി എം മനോജിൽ നിന്ന് പിആർഡിയുടെ ചുമതല അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രനും മീഡിയ സെക്രട്ടറി പ്രഭാവർമയ്ക്കും നൽകിയിരുന്നു. സിപിഎം മുഖ്യപത്രമായ ദേശാഭിമാനിയുടെ റെസിഡൻ്റ് എഡിറ്റർ സ്ഥാനത്തുനിന്ന് 2019ലാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.