ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെ?തറക്കല്ലിട്ട് 108 ദിവസം, ഉടൻ തുടങ്ങുമെന്ന പതിവ് പല്ലവി ആവർത്തിച്ച് നേതാക്കൾ

Published : Jun 14, 2026, 09:00 AM ISTUpdated : Jun 14, 2026, 09:09 AM IST
chooralmala

Synopsis

എന്ന് നിർമ്മാണം തുടങ്ങുമെന്ന് പറയാനാകാതെ കോൺഗ്രസ് നേതൃത്വം

കല്‍പറ്റ:  ചൂരൽമലക്കാർക്കുള്ള കോൺഗ്രസിന്റെ വീട് നിർമ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം. കുന്നമ്പറ്റയിലെ അഞ്ചര ഏക്കറിൽ ഒരു വീടിൻറെ പോലും പണി തുടങ്ങാൻ കോൺഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. തുടങ്ങിയ കിണറിന്റെ നിർമ്മാണവും പാതിവഴിയിലാണ്  എന്ന് നിർമ്മാണം തുടങ്ങുമെന്ന് പറയാനാകാതെ നില്‍ക്കുകയാണ്  കോൺഗ്രസ് നേതൃത്വം 18 വീടുകളുടെ അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും  വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും  പതിവ് പല്ലവി ആവർത്തിക്കുകയാണ്  നേതാക്കള്‍

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് മേപ്പാടി കുന്നന്പറ്റിയിലെ ഭൂമിയില്‍ തറക്കല്ലിട്ടത്. ദുരന്തബാധിതരായ നാല്‍പ്പത് കച്ചവടക്കാർക്ക് പ്രിയങ്കഗാന്ധി എംപി അ‍ഞ്ച് ലക്ഷം വീതം നല്‍കി.  വയനാട് കുടുംബമാണെന്നും ,ദുരന്തത്തില്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു ലീഗിന്‍റെ ഭൂമിക്കെതിരെ തോട്ടഭൂമി പരാതി ഉയർന്നതോടെയാൻണ് കോണ്‍ഗ്രസ് ആദ്യം കണ്ടുവച്ച ഭൂമിയില്‍ നിന്ന് പിൻമാറിയത്. പകരം ഭൂമി കണ്ടെത്തുന്നതും വൈകിയതോടെ സിപിഎം നേതാക്കളില്‍ നിന്ന് രൂക്ഷ വിമർ‍ശനം നേരിട്ടു. ഒടുവിലാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ അഞ്ച് ഏക്കറോളം ഭൂമി പാർട്ടി കണ്ടെത്തുന്നത്. സാങ്കേതികത്വം ഉന്നയിച്ച് സർക്കാർ ഒഴിവാക്കിയവരെയടക്കം ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് ഗുണഭോഗ്താക്കളുടെ പട്ടിക തയ്യാറാക്കുക്കിയത്. 1041 ചതുരശ്ര അടിയുള്ള മൂന്നു മുറികളോടുകൂടിയ വീടും 8 സെൻറ് സ്ഥലവും ആണ് ഓരോരുത്തർക്കും ലഭിക്കുകയെന്നാണ് പാര്‍ട്ടി പറയുന്നത് നിരവധി സാങ്കേതികപ്രശ്നങ്ങളാണ് വീട് നിര്‍മാണം വൈകാൻ കാരണമായതെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ശക്തമായ മഴ തുടരും, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
'നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല'; യുഎസിനെതിരെ ശശി തരൂർ എംപി