ഉടൻ നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജിത്ത് മരിച്ചു. പോസ്റ്റ്മോർട്ടം നാളെ നടക്കും.
- Home
- News
- Kerala News
- Malayalam News Live: കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ
Malayalam News Live: കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Malayalam News Live: കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ
Malayalam News Live: ടിഎംസിയിൽ വീണ്ടും ട്വിസ്റ്റ് - വിമതർ മറ്റൊരു പാർട്ടിയിൽ ലയിക്കും, അയോഗ്യത ഒഴിവാക്കാൻ നിർണായക നീക്കം
ടിഎംസി അധ്യക്ഷയായ മമത ബാനർജിയുടെ അനുമതിയില്ലാതെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കില്ല. മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിനാൽ ഇരുപത് എംപിമാരുടെ അയോഗ്യത ഒഴിവാകും.
Malayalam News Live: മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് ബിജെപി
ഇരുവർക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Malayalam News Live: നീറ്റ് പുനഃപരീക്ഷ - വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ; ഹാൾടിക്കറ്റുകൾ ഡൗൺലോഡാകുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ
ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
Malayalam News Live: പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ചു, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്പിച്ചു
വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്
Malayalam News Live: നോട്ടുപുസ്തകത്തില്‍ ഇടപാട് നടത്തിയതിന്‍റെ കണക്കുകള്‍, ജുവൈനല്‍ ഹോമില്‍ നിന്നും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്; എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ
കാപ്പ കേസ് പ്രതിയെ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടി
Malayalam News Live: കോഴിക്കോട് നിന്ന് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളെ വിളിച്ചു; വിളിച്ചത് താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്
കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു
Malayalam News Live: ആദ്യം തൂങ്ങി, പക്ഷേ കയർ പൊട്ടിയതുകൊണ്ട് മരിച്ചില്ല, പിന്നാലെ വിഷം കഴിച്ചു, അതും പാളി; പെണ്‍സുഹൃത്തിനെ മർദിച്ച യുവാവ് പിടിയിൽ
മഹാരാഷ്ട്രയിലെ പാൽഘർ നഗരത്തിൽ പകൽവെളിച്ചത്തിൽ കളക്ടറേറ്റ് ജീവനക്കാരിയായ 27-കാരിക്ക് നേരെ ആയുധം ഉപയോഗിച്ച് ക്രൂരമായ ആക്രമണം
Malayalam News Live: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറയേണ്ടത് വിസിമാരല്ല, മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത് - രാജീവ് ചന്ദ്രശേഖർ
മാപ്പ് പറയേണ്ടത് വിസിമാരല്ലെന്നും മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സതീശന്റേത് രാഷ്ട്രീയ കാപട്യമാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.
Malayalam News Live: ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി
കോൺഗ്രസ് നേതാവ് പിസി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്. നിപയുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെയായിരുന്നു കമന്റ്.
Malayalam News Live: പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ, 'മൂന്നാം ടേം പ്രതീക്ഷിച്ചിരുന്നു'
മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
Malayalam News Live: മഴ തുടരുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ അവധി പ്രതീക്ഷിക്കണ്ട! ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല, 17 വരെ മാനം തെളിഞ്ഞു തന്നെ
സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ടോടെ മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയും. ഈ മാസം 17 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.കളക്ടർമാരുടെ പേജുകളിൽ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അവധി പ്രതീക്ഷിക്കണ്ട
Malayalam News Live: അപകടം നടന്നയുടനെ കടന്നുകളഞ്ഞു, പൊലിഞ്ഞത് യുവാവിന്‍റെ ജീവന്‍; ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ ചെന്ന് കസ്റ്റഡിലെടുത്ത് പൊലീസ്
ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു
Malayalam News Live: ക്യാനുകളിൽ പെട്രോൾ-ഡീസൽ നൽകരുതെന്ന ഉത്തരവ്; കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി; സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം
കോൺഗ്രസ് ഭവന പദ്ധതി ഉടൻ തുടങ്ങുമെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. നടപടികളുമായി പാർട്ടി മുന്നോട്ടു പോകുന്നു. വയനാട് ജില്ലയിലെ ഷിഗല്ല നിയന്ത്രണവിധേയമാണെന്നും മന്ത്രി വിശദമാക്കി.
Malayalam News Live: റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത, തലയ്ക്ക് ഗുരുതര പരുക്ക്; അന്വേഷണം ഊർജിതമാക്കി പൊലീസ്
പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോൺ, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Malayalam News Live: അവസാന നിമിഷം ഇറാന്‍റെ കടുത്ത മുന്നറിയിപ്പ്, 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല, ലബനൻ ആക്രമണത്തിൽ പ്രതിഷേധം, ചർച്ച മുന്നോട്ടുപോകില്ല
ലബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നീക്കം. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇറാൻ വാദം
Malayalam News Live: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?; വി മുരളീധരൻ എംഎൽഎ
വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു.
Malayalam News Live: വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, 'വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം'
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ മുഖ്യമന്ത്രിക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. ഇത് അക്കാദമിക നിഷ്പക്ഷതയുടെ ലംഘനമാണെന്നും വിസിമാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
Malayalam News Live: കത്ത് പുറത്ത്, ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല; 'സ്വാഭാവിക നടപടി"
സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നുള്ള സ്വാഭാവിക നടപടിയെന്ന് വിശദീകരണം
Malayalam News Live: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന
ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുകയാണ്.