ഞാനെ‍ന്റെ ഹിന്ദുഭാര്യയെ തൊട്ടു; നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ; ഹെ​ഗ്ഡേയെ വെല്ലുവിളിച്ച് കോൺ​ഗ്രസ് നേതാവ്

Published : Jan 29, 2019, 11:53 PM IST
ഞാനെ‍ന്റെ ഹിന്ദുഭാര്യയെ തൊട്ടു; നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ; ഹെ​ഗ്ഡേയെ വെല്ലുവിളിച്ച് കോൺ​ഗ്രസ് നേതാവ്

Synopsis

''നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാർ'' എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദില്ലി: ഹിന്ദു പെൺകുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകൾ തകർക്കണമെന്ന് പറഞ്ഞ ബിജെപി കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെ​​ഗ്ഡേയ്ക്ക് മറുപടി നൽകി കോൺ​ഗ്രസ് നേതാവ് തെഹ്സിൻ‌ പുനാവാല. തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് പുനാവാല വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടി നൽകിയിരിക്കുന്നത്. ട്വീറ്റും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

''ഞാൻ എന്റെ ഹിന്ദുഭാര്യയെ തൊട്ടിരിക്കുകയാണ്. നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാർ,'' എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹെ​ഗ്ഡേയുടെ സ്ത്രീവിരുദ്ധ പരാമർശം വൻവിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. മന്ത്രിപദവിയ്ക്ക് അയോ​ഗ്യനാണ് ഹെ​ഗ്ഡേ എന്നും അതിനാൽ പുറത്താക്കണമെന്നുമായിരുന്നു രാഹുൽ ​ഗാന്ധി ഈ വിഷയത്തിൽ പ്രതികരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ