
പനാജി:സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി.പരീക്കർ സർക്കാരിനെ പിരിച്ചുവിട്ടു സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ ഭരണഘടനപരമായ തീരുമാനം കൈകൊളളുമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും ഗവർണർ അറിയിച്ചു. കോൺഗ്രസിന്റെ നീക്കങ്ങൾ മുന്നിൽ കണ്ട് ഘടകക്ഷിളെ കൂടനിർത്താൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദ്ദേശായിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam