കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിയമസഭാ കക്ഷിയോഗം

Published : Jan 19, 2019, 07:26 PM IST
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിയമസഭാ കക്ഷിയോഗം

Synopsis

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നാളെ ഓരോ എം എൽ എമാരുമായും പ്രത്യേകം സംസാരിക്കും. നാളെ വൈകീട്ടോടെ എം എൽ എമാർ റിസോർട്ടിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. 

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ്‌ എം എൽ എ മാരെ പാർപ്പിച്ചിരിക്കുന്ന ബിഡദിയിലെ റിസോർട്ടിൽ നിയമസഭാ കക്ഷിയോഗം ചേര്‍ന്നു. ലോക്‍സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ  ആലോചിക്കാനാണ് യോഗമെന്നാണ് വിശദീകരണം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നാളെ ഓരോ എം എൽ എമാരുമായും പ്രത്യേകം സംസാരിക്കും. നാളെ വൈകീട്ടോടെ എം എൽ എമാർ റിസോർട്ടിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. 

രണ്ട് വിമത എം എൽ എമാർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. അതെ സമയം സഖ്യ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ബിജെപി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു . ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2025ൽ കാനഡ പുറത്താക്കിയത് 2500 ഇന്ത്യക്കാരെ, കുടിയേറ്റ നിയന്ത്രണം കടുക്കും, ഇനിയും ഇന്ത്യക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്
'ബന്ധുക്കളില്ല, തന്റെ മരണശേഷം ഭാര്യയെ ആരുനോക്കും', ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ