ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വാജ്പേയിയുടെ അനന്തിരവള്‍ മുഖ്യമന്ത്രിയെ നേരിടും

By Web TeamFirst Published Oct 22, 2018, 9:50 PM IST
Highlights

ഇന്ന് പുറത്തുവിട്ട ചത്തിസ്ഗഢ് രണ്ടാം ഘട്ട പട്ടികയിലാണ് കോണ്‍ഗ്രസ്  വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പിയില്‍ സജീവ സാന്നിധ്യമായിരുന്ന വാജ്പേയിയുടെ അനന്തിരവള്‍ 2009 ല്‍ ജാഗ്ജിര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ശേഷം പാര്‍ട്ടിയുമായി അകലത്തിലായിരുന്നു

ദില്ലി: പൊതുതെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് ചത്തിസ്ഗഢിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇന്ന് പുറത്തുവിട്ട ചത്തിസ്ഗഢ് രണ്ടാം ഘട്ട പട്ടികയിലാണ് കോണ്‍ഗ്രസ്  വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.  മുഖ്യമന്ത്രി രമണ്‍ സിംഗിനെ മലര്‍ത്തിയടിക്കാനാണ് കരുണയെ നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പിയില്‍ സജീവ സാന്നിധ്യമായിരുന്ന വാജ്പേയിയുടെ അനന്തിരവള്‍ 2009 ല്‍ ജാഗ്ജിര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ശേഷം പാര്‍ട്ടിയുമായി അകലത്തിലായിരുന്നു.

ഇടക്കാലത്ത് കോണ്‍ഗ്രസിലെത്തിയ അവര്‍ പരിപാടികള്‍ സജീവമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ തന്നെ മത്സരിക്കാന്‍ നിയോഗം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു. നവംബര്‍ 12,  നവംബര്‍ 20 തിയതികളിലായി രണ്ട് ഘട്ടമായാണ് 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

click me!