
തിരുവനന്തപുരം: കേരളത്തിനെ ഇത്തരമൊരു ഗതികെട്ട അവസ്ഥയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് ബി ജെ പി നേതാവ് അഡ്വ. കെ ശ്രീകാന്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലയിടങ്ങളിലും പഞ്ചായത്ത് തലം മുതല്‍ സിപിഎമ്മുമായി ഏര്‍പ്പെട്ടിരിക്കുന്ന കൂട്ടുകെട്ടിൽ നിന്ന് പിന്തിരിയുമോയെന്നും കെ ശ്രീകാന്ത് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സിപിഎമ്മിന് സാധിക്കില്ലെന്നും കെ ശ്രീകാന്ത് പറഞ്ഞു. പാര്‍ട്ടി വിചാരണ നടത്തി വിധി നടപ്പിലാക്കുന്നതാണ് കാസര്‍കോട് സംഭവിച്ചതെന്നും കെ ശ്രീകാന്ത് ആരോപിച്ചു. സൂര്യന് പ്രകാശവും ചൂടും ഒപ്പമുള്ളതുപോലെയാണ് സിപിഎം ഉള്ള സ്ഥലങ്ങളില്‍ അക്രമം ഉണ്ടാവുമെന്ന നിലയിലാണ് കാര്യങ്ങള്‍. ഒരു ഓലക്കൂരയില്‍ കഴിയുന്ന യുവാവിനെ വളരെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നും കെ ശ്രീകാന്ത് ആരോപിച്ചു.
അക്രമത്തെയും അക്രമികളെയും തള്ളിപ്പറയുന്ന സിപിഎം നിലപാട് മുഖം രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന സാധാരണമായ നടപടിയാണെന്നും കെ ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്, എന്നാല്‍ കാര്യക്ഷമമായ അന്വേഷണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെ ശ്രീകാന്ത് പറഞ്ഞു.
കാസർകോട് ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ച ചുവടെ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam