റഫാലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണം;  പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

By Web TeamFirst Published Dec 18, 2018, 7:05 AM IST
Highlights

സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസ് അംഗീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അതേസമയം സിഖ് കൂട്ടക്കൊലക്കേസിൽ സജ്ജൻകുമാറിന് ശിക്ഷ നല്‍കിയത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാവും ഭരണപക്ഷ ശ്രമം

ദില്ലി: റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പാർലമെൻറിന്റെ ഇരുസഭകളിലും കോൺഗ്രസ് ഇന്നും നോട്ടീസ് നൽകും. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നടപടികളുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 

സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസ് അംഗീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അതേസമയം സിഖ് കൂട്ടക്കൊലക്കേസിൽ സജ്ജൻകുമാറിന് ശിക്ഷ നല്‍കിയത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാവും ഭരണപക്ഷ ശ്രമം.

click me!