പട്ടേൽ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ച ഉത്തരവ് ആലേഖനം ചെയ്യണം; കോൺ​ഗ്രസ്

Published : Oct 16, 2018, 01:39 PM IST
പട്ടേൽ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ച  ഉത്തരവ് ആലേഖനം ചെയ്യണം; കോൺ​ഗ്രസ്

Synopsis

ആർഎസ്എസിനും ബിജെപിക്കും സ്വന്തമായി ഹീറോകളില്ല. അതു കൊണ്ടാണ് അവർ സർദാറിന്റെ ഏകതാ പ്രതിമ നിർമിക്കുന്നത്. അതും നിർമ്മാണം ചൈനയിലും. 1948ൽ ഗാന്ധിജിയുടെ വധത്തെ തുടർന്നാണ് പട്ടേൽ ആർഎസ്എസിനെതിരെ നിരോധന ഉത്തരവിറക്കിയത്. ഇത് അദ്ദേഹം അവരെപ്പറ്റി എന്താണു ചിന്തിച്ചിരുന്നതെന്ന്  പൊതു ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കാൻ സാധിക്കും’ - ആനന്ദ് ശർമ പറഞ്ഞു.

പൂന്നൈ: ഗുജറാത്തിലെ നർമദ നദീതീരത്ത് ഉയർന്ന് വരുന്ന  സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ആലേഖനം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ആവശ്യമുന്നയിച്ചു കൊണ്ട്  രംഗത്തെത്തിയത്. പൂന്നൈയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആർഎസ്എസിനും ബിജെപിക്കും സ്വന്തമായി ഹീറോകളില്ല. അതു കൊണ്ടാണ് അവർ സർദാറിന്റെ ഏകതാ പ്രതിമ നിർമിക്കുന്നത്. അതും നിർമ്മാണം ചൈനയിലും. 1948ൽ ഗാന്ധിജിയുടെ വധത്തെ തുടർന്നാണ് പട്ടേൽ ആർഎസ്എസിനെതിരെ നിരോധന ഉത്തരവിറക്കിയത്. ഇത് അദ്ദേഹം അവരെപ്പറ്റി എന്താണു ചിന്തിച്ചിരുന്നതെന്ന്  പൊതു ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കാൻ സാധിക്കും’ - ആനന്ദ് ശർമ പറഞ്ഞു. പിന്നീട് ഈ ഉത്തരവ് പിൻവലിച്ചിരുന്നു.

സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ 143–ാം ജന്മദിനമായ ഒക്ടോബർ 31നാണ് ഉദ്ഘാടനം ചെയ്യും. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന ഖ്യാതിയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ പട്ടേൽ സ്മാരകം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് ഐക്യ പ്രതിമ. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടതും. 


ശിൽപത്തിന്‍റെ രൂപകൽപന ചെയ്തത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീർക്കുന്നത്. 3000 കോടിയോളമാണ്  പ്രതിമയുടെ നിർമ്മാണ ചെലവ്. ഇതോടനുബന്ധിച്ച് പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'