
ഭോപ്പാല്‍: അധികാരത്തിലേറിയാല്‍ രാമ പാത നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിംഗ്. 2003ന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലാണ് രാമ പാത നിര്‍മിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ഒപ്പം നര്‍മദ പരികര്‍മ പാതയും നിര്‍മിക്കും. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിമയസഭ തെരഞ്ഞെടുപ്പ് നടക്കുക. അധികാരത്തിലുള്ള ബിജെപി രാമ പാത നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കിയിട്ട് പാലിച്ചില്ല.
മധ്യപ്രദേശിന്‍റെ അതിര്‍ത്തി വരെയുള്ള രാമപാത നിര്‍മിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. നര്‍മദ പരികര്‍മ പാതയും നിര്‍മിക്കുമെന്ന് ദിഗ്‍വിജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൃദുല ഹിന്ദുത്വ സമീപം സ്വീകരിക്കുകയാണോ കോണ്‍ഗ്രസ് എന്ന ചോദ്യത്തിന് കടുത്ത ഹിന്ദുത്വമോ മൃദുല ഹിന്ദുത്വമോ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
സംസ്ഥാനം കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഗോശാലകള്‍ മധ്യപ്രദേശില്‍ നിര്‍മിച്ചിരുന്നു. എല്ലാ പഞ്ചായത്തിലും ഗോശാലകള്‍ നിര്‍മിക്കുന്നതിന് ആരും തടസവും നിന്നിരുന്നില്ല. 1993 മുതല്‍ 2003 വരെുള്ള തന്‍റെ ഭരണകാലയളവില്‍ നടത്തിയെന്ന് പറയുന്ന അഴിമതിയുടെ തെളിവുകള്‍ കാണിക്കാമോയെന്നും ദിഗ്‍വിജയ് സിംഗ് വെല്ലുവിളിച്ചു.
അതോടാപ്പം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ കുടുംബത്തിന് വ്യാപം അഴിമതി കേസില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ് ബിജെപി ചെയ്യുന്നത്.
ഹിന്ദുക്കളും സനാതന ധര്‍മങ്ങള്‍ക്കും ഒരു തരത്തിലുള്ള ഭീഷണിയുമില്ല. 500 വര്‍ഷം മുഗളന്മാരും 150 വര്‍ഷം ക്രിസ്ത്യാനികളും രാജ്യം ഭരിച്ചു. പക്ഷേ, ഇന്നും സനാതന ധര്‍മങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam