വി മുരളീധരന്‍ എംപിയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : Jan 06, 2019, 11:42 AM ISTUpdated : Jan 06, 2019, 02:09 PM IST
വി മുരളീധരന്‍ എംപിയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

 സിപിഎം പ്രവര്‍ത്തകനായ ജിതേഷിന്‍റെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്

കണ്ണൂര്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍റെ തറവാട് വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ ജിതേഷിന്‍റെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാലത്തില്‍ തലശ്ശേരിയില്‍ മാത്രം 24 പേര്‍ ഇപ്പോഴും കരുതല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മുതല്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നേതാക്കളുടെ വീടുകള്‍ തിര‍ഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കാര്യമായ അക്രമസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലശ്ശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്', ധനമന്ത്രിക്കെതിരെ അഖിൽ മാരാർ, പത്രപ്രവർത്തക യൂണിയൻ ഫണ്ട് തട്ടിപ്പ് റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപണം
കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല