എസ്എഫ്ഐ നേതാവിനെതിരെ മൊഴി കൊടുത്ത പൊലീസുകാരന്‍ ബിജെപിക്കാരന്‍: ആനാവൂര്‍ നാഗപ്പന്‍

By Web TeamFirst Published Jan 30, 2019, 10:52 AM IST
Highlights

പരുക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരെ മര്‍ദിച്ച എസ്എഫ്ഐ നേതാവിനെ ന്യായീകരിച്ച് സി പി എം നേതൃത്വം. പരുക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

നസീം നിരപരാധിയാണെന്നും പൊലീസുകാരെ തല്ലിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ആനാവൂര്‍ അവകാശപ്പെട്ടു. നടുറോഡിൽ മർദ്ദിച്ച കേസിൽ  പിടികിട്ടാ പുള്ളിയെന്ന് പൊലീസ് പറയുന്ന എസ്എഫ്ഐ നേതാവ് മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിന്റെ ന്യായീകരണം.

നസീം ഒളിവിലാണെന്നാണ്  കൻറോമെൻറ്  പൊലീസ് പറയുന്നത്. പക്ഷെ കഴിഞ്ഞ ദിവസം നസീം യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ എകെ ബാലനും കെടി ജലീലും പങ്കെടുത്ത പരിപാടിക്കെത്തിയിരുന്നു. പരിപാടിക്ക് ശേഷം ശേഷം അകമ്പടിക്കു വന്ന കൻറോമെൻറ്  പൊലീസിന് മുന്നിലൂടെയാണ് നസീം കോളജിന് പുറത്തേക്കും പോയത്. പക്ഷെ ആരും പിടികൂടിയില്ല.  മറ്റ് ചില കേസുകളിലും വാറണ്ട് ഉള്ള പ്രതിയാണ് നസീം. 
 

Read more

പൊലീസുകാരെ മര്‍ദിച്ച കേസില്‍ 'ഒളിവിലുള്ള' എസ്എഫ്ഐ നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍‍; കണ്ണടച്ച് പൊലീസ്
click me!