റമദ റിസോർട്ടിന്റെ നിയമലംഘനം: കളക്ടറുടെ ഉത്തരവ് ഉൾപ്പെടെയുള്ള ഫയലിലെ നിർണ്ണായക രേഖകൾ കാണാനില്ല

By Web TeamFirst Published Feb 11, 2019, 10:28 AM IST
Highlights

2011 ലാണ് റമദയുടെ കയ്യേറ്റം സംബന്ധിച്ച് അമ്പലപ്പുഴ തഹസില്‍ദാര്‍ നടപടി തുടങ്ങിയത്. പിന്നാലെ 2013 ല്‍ ഒത്തുതീര്‍പ്പില്ലെന്ന് ജില്ലാ കലക്ടര്‍ അപ്പീല്‍ നല്‍കിയ റിസോ‍ര്‍ട്ടുടമ അടക്കമുള്ളവരുടെ യോഗത്തില്‍ തീരുമാനമെടുത്തു. പിന്നീട് നടപടിയെടുക്കാതെ ഫയല്‍ പൂഴത്തുകയായിരുന്നു.

ആലപ്പുഴ:  പുന്നമടയിലെ റമദ റിസോര്‍ട്ടിന്‍റെ ഫയലിലെ നിർണ്ണായക രേഖകൾ കാണാനില്ല. ആലപ്പുഴ സബ് കല്കടറുടെ കത്തുകളും കയ്യേറ്റത്തിൽ നടപടിയെടുക്കാനുള്ള ടിവി അനുപമയുടെ ഉത്തരവുമാണ് കാണാതായത്. ആലപ്പുഴ കലക്ട്രേറ്റിലും അമ്പലപ്പുഴ താലൂക്കോഫീസിലുമാണ് അട്ടിമറി നടന്നത്. കാണാതായ രേഖകൾ വിവരാവകാശ നിയമപ്രകാരം മറ്റ് ഓഫീസുകളിൽ നിന്ന് ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.

2011 ലാണ് റമദയുടെ കയ്യേറ്റം സംബന്ധിച്ച് അമ്പലപ്പുഴ തഹസില്‍ദാര്‍ നടപടി തുടങ്ങിയത്. പിന്നാലെ 2013 ല്‍ ഒത്തുതീര്‍പ്പില്ലെന്ന് ജില്ലാ കലക്ടര്‍ അപ്പീല്‍ നല്‍കിയ റിസോ‍ര്‍ട്ടുടമ അടക്കമുള്ളവരുടെ യോഗത്തില്‍ തീരുമാനമെടുത്തു. പിന്നീട് നടപടിയെടുക്കാതെ ഫയല്‍ പൂഴത്തുകയായിരുന്നു. 2017 ല്‍ വീണ്ടും ഫയല്‍ ആലപ്പുഴ കലക്ട്രേറ്റില്‍ സജീവമായി. അപ്പോഴും കലക്ട്രേറ്റില്‍ റിസോര്‍ട്ടുടമയുടെ അപ്പീലില്‍ ഹിയറിംങ്ങിനുള്ള നടപടി തുടങ്ങിയ വിവരം നടപടിയെടുക്കേണ്ട അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാറോ അപ്പീല്‍ അധികാരിയായ സബ്കലക്ടറോ അറിയുന്നതേയില്ല. ആലപ്പുഴ സബ്കലക്ടര്‍ നാല് തവണ 2012 ലെ അപ്പീല്‍ നടപടിയെക്കുറിച്ചറിയാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

അതില്‍ 07.03,218 ന് കിട്ടിയ ഒരു കത്തൊഴികെ ബാക്കിയെല്ലാം കലക്ട്രേറ്റിലെ ഫയലിലെത്തിയില്ല. 07.03.2018 ലെ ഫയലിലുള്ള കത്തിനും കലക്ട്രേറ്റില്‍ നിന്ന് സബ്കലക്ടര്‍ക്ക് മറുപടി കൊടുത്തില്ല. സമാന അനുഭവമാണ് അമ്പലപ്പുഴ താലൂക്കിലും. 2018 മെയ് മാസം റമദയുടെ കയ്യേറ്റത്തില്‍ നടപടിയെടുക്കാന്‍ കലക്ടര്‍ അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷേ ആ നിര്‍ദ്ദേശവും അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാറുടെ ഓഫീസില്‍ ഇല്ല. ചുരുക്കത്തില്‍ റമദ റിസോര്‍ട്ടിന്‍റെ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ വലിയ ഇടപെടല്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട് എന്നത് വ്യക്തമാണ്.
 

click me!