50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ

Published : Dec 16, 2025, 02:13 PM IST
cyber fraud

Synopsis

ഇവർ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള വ്യക്തിയെന്ന് സൗത്ത് ഈസ്റ്റ് ഡി സി പി ഡോ ഹേമന്ത് തിവാരി

ദില്ലി: 50 കോടിയുടെ സൈബർ തട്ടിപ്പിൽ അറസ്റ്റിലായവരി്‍ല്‍ രണ്ട് മലയാളികളും..മലപ്പുറം സ്വദേശികളാണ് പിടിയിലായതെന്ന്  സൗത്ത് ഈസ്റ്റ് ഡി സി പി ഡോ ഹേമന്ത് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരപ്പനങ്ങാടി സ്വദേശ മുഹമ്മദ് ബുർഹാരിയാണ് സൂത്രധാരൻ.മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും പിടിയിലായി.  ഇവരെ  നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള വ്യക്തിയാണ്.

 ഡിജിറ്റൽ അറസ്റ്റ് സംഘത്തെയാണ് പിടികൂടിയത്.തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് നൽകിയത് മലയാളികളാണ്.അക്കൗണ്ടിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും മലയാളികളാണ്.ഇവരെ നിയന്ത്രിച്ചിരുന്ന വിദേശത്തുള്ള വ്യക്തിയെ കണ്ടെത്താൻ ശ്രമം തുടരുന്നു.അറസ്റ്റിലായവർക്കെതിരെ കേരളത്തിലും കേസ് ഉണ്ട്.പ്രതികളെ പിടികൂടാൻ സഹായിച്ചതിന് മലപ്പുറം എസ് പിക്ക് ഡിസിപി നന്ദി പറഞ്ഞു.അന്വേഷണ സംഘത്തിൽ മലയാളി വനിത പൊലീസ് ഉദ്യോഗസ്ഥയും ഉണ്ട് .ദില്ലി പൊലീസിലെ എസ് ഐ ശരണ്യ എസ് ഉൾപ്പെടയുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു