മുണ്ടേയുടെ മരണം റോ അന്വേഷിക്കണമെന്ന് കുടുംബം; ഇവിഎം അട്ടിമറി വെളിപ്പെടുത്തലില്‍ വഴിത്തിരിവുകള്‍

By Web TeamFirst Published Jan 22, 2019, 12:40 PM IST
Highlights

​ഗോപിനാഥ് മുണ്ടെയുടെ മരണം രഹസ്യാന്വഷണ വിഭാ​ഗമായ റോയോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ്  ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

ദില്ലി‌: ബിജെപി നേതാവും  മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ​ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അനന്തിരവൻ ധനഞ്ജയ് മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മരണം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിം​ഗ് യന്ത്രത്തിൽ നടന്ന തിരിമറി അറിഞ്ഞതിനാലെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കുടുംബം ഈ ആവശ്യം മുന്നോട്ട് വച്ചത്.

രഹസ്യാന്വഷണ വിഭാ​ഗമായ റോയോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ്  ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

യുഎസ് ഹാക്കർ സയീദ് ഷൂജയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വൻ അട്ടിമറിയാണ് തെരഞ്ഞെടുപ്പിൽ നടന്നത്. യഥാർത്ഥ തെരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞതെന്നും ഷൂജ പറയുന്നു.  2014 ലെ തെരഞ്ഞെെടുപ്പിൽ ബിജെപി വിജയിച്ച് ആഴ്ചകൾക്ക് ശേഷം ദില്ലിയിൽ വച്ചുണ്ടായ റോഡ് അപകടത്തിലായിരുന്നു ​ഗോപിനാഥ് മുണ്ടെയുടെ മരണം. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോ​ഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു.  

2014 മെയ് 26ന് മോദി അധികാരമേറ്റതിനൊപ്പം ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 3നാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ സിഗ്നലില്‍ മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ വോട്ടിം​ഗ് യന്ത്രത്തിലെ തിരിമറി തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്.  
 

click me!