നരേന്ദ്ര മോദി ചായ വിറ്റിട്ടില്ല; സഹതാപം പിടിച്ചുപറ്റാനുള്ള വെറും ഗിമ്മിക്ക്: പ്രവീണ്‍ തൊഗാഡിയ

By Web TeamFirst Published Jan 22, 2019, 9:50 AM IST
Highlights

മോദിയമായി നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ സൗഹൃദമുണ്ടെന്നും  മോദി ചായ വില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും പ്രവീണ്‍ തൊഗാഡിയ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും ചായ വില്‍പ്പനക്കാരനെന്ന ഇമേജ് സഹതാപം പിടിച്ചുപറ്റാനായി മോദി ഉപയോഗിക്കുന്നെന്നും വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്‍റ്  പ്രവീണ്‍ തൊഗാഡിയ. മോദിയുമായി 43 വര്‍ഷത്തെ സൗഹൃദമുണ്ടെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. മോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചാലും രാമ ക്ഷേത്രം പണിയില്ല. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യഘടകമാണ് രാമക്ഷേത്രം.

രാമക്ഷേത്രം പണിതുകഴിയുന്നതോടെ രണ്ട് സംഘടനകളും തകരുമെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്രം ഇരുവരും പണിയില്ലെന്നും തൊഗാഡിയ ആരോപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ നേതാവ് ഭയ്യാജി  ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഹിന്ദു ഉണര്‍ന്നതായും തൊഗാഡിയ പറഞ്ഞു.

ഫെബ്രുവരി ഒന്‍പതിന് ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പാര്‍ലമെന്‍റ്  വിജയം നേടിയാല്‍ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിന്‍റെ പണിയാരംഭിക്കുമെന്നും തൊഗാഡിയ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ ആര്‍ട്ടിക്കള്‍ 35 അവസാനിപ്പിക്കുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമാകുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തൊഗാഡിയ പറഞ്ഞു. 

click me!