ജീവിച്ചിരിക്കുന്നയാളോട് മരണ സർട്ടിഫിക്കറ്റ്: ഒടുവിൽ ​ഗോപിനാഥൻനായർ പഞ്ചായത്തിൽ നേരിട്ടെത്തി, ക്ഷമ ചോദിച്ച് അധികൃതർ

Published : Jan 19, 2026, 02:20 PM IST
PANCHAYAT

Synopsis

പറ്റിയത് സാങ്കേതിക പിഴവാണെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ചു പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ 64 കാരനായ ഗോപിനാഥൻ നായർ ഒടുവിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി. പറ്റിയത് സാങ്കേതിക പിഴവാണെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് പ്രമാടം പഞ്ചായത്തിൽ നിന്ന്  മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്ത് നോട്ടീസയച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുമെന്ന്  മകൻ അറിയിച്ചിരുന്നു. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?