ജയലളിതയുടെ ആശുപത്രിവാസവും മരണവും; നാൾവഴികള്‍

Published : Dec 05, 2016, 08:08 PM ISTUpdated : Oct 05, 2018, 02:35 AM IST
ജയലളിതയുടെ ആശുപത്രിവാസവും മരണവും; നാൾവഴികള്‍

Synopsis

സെപ്തംബർ 22: പനിയും നിർജലീകരണവും മൂലം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.

സെപ്തംബർ 24: ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.

സെപ്തംബർ 29: മെഡിക്കൽ ബുള്ളറ്റിൻ. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു; കുറിച്ച് നാളുകൾക്കകം ആശുപത്രി വിടുമെന്നും ബുള്ളറ്റിന്‍

ഒക്ടോബർ 1: ജയലളിത ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതായി എഐഎഡിഎംകെ

ഒക്ടോബർ 6: എയിംസിൽ നിന്നും വിദഗ്ദ സംഘം അപ്പോളോയില്‍

ഒക്ടോബർ 21: മെഡിക്കൽ ബുള്ളറ്റിൻ - ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നു

നവംബർ 3: അസുഖത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂർണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയർമാൻ സി റെഡ്ഢി.

നവംബർ 13: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 50 ദിവസം. തന്‍റേത് 'പുനർജന്മം' ആണെന്നും ഔദ്യോഗിക  ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തു വരുന്നു

നവംബർ 19: തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റുന്നു.

നവംബർ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാൽവ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബർ 4: ജയലളിത പൂർണമായും  സുഖം പ്രാപിച്ചുവെന്ന് എയിംസിൽ നിന്നുള്ള ഡോക്ടർമാർ.

ഡിസംബർ 4: ഹൃദയസ്തംഭനത്തെ തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍.

ഡിസംബര്‍ 5: രാത്രി 11.30ന് അപ്പോളോ ആശുപത്രിയില്‍ അന്ത്യം.

ഡിസംബര്‍ 6: പുലര്‍ച്ചെ 12.20 ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വാര്‍ത്താ കുറിപ്പ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിറവത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്നത് എന്തൊക്കെയാണ്? | Piravam | Youth
ലീ​ഗിൻ്റെ തട്ടകത്തിൽ ഇടതുതന്ത്രങ്ങൾ; കോട്ടകാക്കാൻ പികെ ഫിറോസ്, അട്ടിമറിക്കാൻ സലീം മടവൂർ, കൊടുവള്ളിയിൽ ആര് ജയിക്കും