നരണി പുഴയിൽ തോണി മറിഞ്ഞു; ആറ് പേര്‍ മരിച്ചു, മൂന്ന് പേരെ രക്ഷപെടുത്തി

Published : Dec 26, 2017, 07:12 PM ISTUpdated : Oct 05, 2018, 03:50 AM IST
നരണി പുഴയിൽ തോണി മറിഞ്ഞു; ആറ് പേര്‍ മരിച്ചു, മൂന്ന് പേരെ രക്ഷപെടുത്തി

Synopsis

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയിൽ തോണി മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. രണ്ട് കുട്ടികളടക്കം മൂന്ന് പേരെ രക്ഷപെടുത്തി. 

ഇരുപത് വയസില്‍ താഴെയുള്ളവരാണ് അപകടത്തില്‍ മരിച്ചവര്‍. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അവധി ആഘോഷത്തിനായി ഒത്ത് ചേര്‍ന്ന ഒരേ തറവാട്ടിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസീന, വൈഷ്ണ, ജെനീഷ, പൂജ, ആദിനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ രക്ഷപെടുത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നു. 

കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാന്‍ പോയ വിനോദയാത്രയാണ് ആറ് ജീവന്‍ എടുത്തത്. വാടകയ്ക്കെടുത്ത വള്ളമാണ് അപകടത്തില്‍ പെട്ടത്. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മാപ്പാടിക്കല്‍ എന്ന കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളമാണ് അപകടത്തില്‍ പെട്ടത്.  

വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ തോണിയില്‍ പോയത്. കോള്‍ പാടങ്ങളുള്ള മേഖലയിലാണ് അപകടം ഉണ്ടായത്. അപകടവിവരം അറിയാന്‍ വൈകിയതും സംഭവ സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ വൈകിയതും മരണ സംഖ്യ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, കാരണമായത് അശാസ്ത്രീയ ചികിത്സ, മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ
'പാർട്ടി അമ്മയെപ്പോലെ, പാർട്ടിക്കെതിരെ മത്സരിക്കില്ല, നാളെ വൈകിട്ട് പെരുമ്പാവൂരിലെത്തും': അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി