ഹണിട്രാപ്പ് കേസിൽ ഒന്നാംപ്രതി റോഷ്നി സുരേഷിന് ജാമ്യം. നടന്നത് തട്ടിപ്പല്ല, കുടുംബവഴക്കാണെന്നാണ് പ്രതിയുടെ വാദം. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹണിട്രാപ്പ് കേസിൽ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബവഴക്കാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

YouTube video player