സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു

Published : Nov 01, 2018, 08:12 PM ISTUpdated : Nov 01, 2018, 09:15 PM IST
സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു

Synopsis

സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശന്പളം വൈകുന്നു.സമ്മതപത്രം നല്‍കിയ ഓഫീസുകളുടെ ബില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ മാറുന്നത്. 

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകുന്നു. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഓഫീസുകളുടെ ശമ്പള ബില്ലുകളാണ് വൈകുന്നത്. ശമ്പള വിതരണത്തിന്‍റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകള്‍ മാത്രമാണ് മാറിയത്. 

ശന്പള ബില്ലുകള്‍ ട്രഷറികളില്‍ എത്തിയ ശേഷമാണ് സാലറി ചലഞ്ചിലെ വിസമ്മത പത്രമെന്ന വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ സാലറി ചലഞ്ചിന്‍റെ ഭാഗമാകാന്‍ തയ്യാറുളളവരില്‍ നിന്ന് ഡിഡിഒമാര്‍ സമ്മതപത്രം നല്‍കണമെന്ന് കാട്ടി ധനവകുപ്പ് ആദ്യ സര്‍ക്കുലര്‍ ഇറക്കി. 

സമ്മതപത്രം സമര്‍പ്പിക്കാതെ ബില്ലുകള്‍ നല്‍കിയ ഡിഡിഒമാര്‍ അവ തിരികെ വാങ്ങി തിരുത്തല്‍ വരുത്തി ബില്ലുകള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന് കാണിച്ച് രണ്ടാമത്തെ സര്‍ക്കുലറും വന്നു. ഇതോടെ സാലറി ചലഞ്ചിന്‍റെ ഭാഗമാകാന്‍ എല്ലാവരും രേഖാമൂലം സന്നദ്ധത അറിയിച്ച ഓഫീസുകളുടെ ബില്ലുകള്‍ മാത്രമെ മാറാന്‍ കഴിയൂ എന്ന സ്ഥിതി വന്നു. 

ഏതെങ്കിലും ഓഫീസില്‍ ആരെങ്കിലും വിസമ്മത പത്രം നല്‍കിയിട്ടുണ്ടെങ്കില്‍ പുതിയ ബില്ല് വീണ്ടും സമര്‍പ്പിക്കേണ്ടി വരും. ഇത്തരത്തില്‍ ഡിഡിഒമാര്‍ തിരികെ വാങ്ങുന്ന ബില്ലുകള്‍ സമര്‍പ്പിക്കാനായി ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

ശമ്പള വിതരണത്തിന്‍റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകളിലായി അന്പതിനായിരത്തോളം ജീവനക്കാരുടെ ശമ്പളമാണ് വിതരണം ചെയ്തത്. റവന്യൂ, പൊലീസ്, ജൂഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് സാധാരണ നിലയില്‍ ആദ്യദിനം വിതരണം ചെയ്യാറുളളത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു