
കൊച്ചി: മെട്രോയുടെ കാന്റിലിവർ പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. 220 മീറ്റർ നീളമുള്ള പാലത്തിന്റെ മൂന്ന് മീറ്റർ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. നടുവിൽ തൂണുകളില്ലാതെ വശങ്ങളിൽ മാത്രം ഉറപ്പിച്ചിരിക്കുന്ന പാലങ്ങളാണ് കാൻന്‍റിലിവർ പാലങ്ങൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കർഷക റോഡ് വരെ റെയിൽവേ ട്രാക്കിന് കുറുകെ 220 മീറ്റർ നീളത്തിലാണ് കാന്‍റിലിവർ പാലം നിർമ്മിച്ചിരിക്കുന്നത്.
റെയിൽവേ പാതക്ക് മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന 90 മീറ്റർ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് ഇതിന്റെ പ്രത്യേകത. തുരങ്കം പോലെയുള്ള പ്രത്യേക ബോക്സ് ഗർഡറുകളാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കാന്‍റിലിവര്‍ പാലം നിര്‍മിക്കുന്നത്.
ഡിഎംആര്‍സി യുടെ കരാറുകാരായ ഹരിയാന എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് ആണ് 58 കോടി രൂപ ചെലവിൽ പാലം നിർമ്മിച്ചിരിക്കുന്നത്. 16 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഓരോ മീറ്റർ നിർമ്മാണം പൂർത്തിയായപ്പോഴും മെട്രോയുടെ സാങ്കേതിക വിദഗ്ധർ വിശദമായ പരിശോധനയും നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam