ദില്ലിയില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

By Web TeamFirst Published Nov 7, 2018, 6:56 AM IST
Highlights

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. 

ദില്ലി: വായുമലിനീകരണം രൂക്ഷമായതിന്റെ പശ്ചാതലത്തിൽ ദില്ലിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസം സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു. 

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയിൽ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എൻസിആർ, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.

click me!