തമിഴ്നാട്ടില്‍ ഡോക്ടര്‍മാരുടെ സഹായമില്ലാതെ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നത് കുറ്റകരം

By Web TeamFirst Published Aug 5, 2018, 2:58 PM IST
Highlights

ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സഹായമില്ലാതെ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നത് കുറ്റകരമെന്നും നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്ക്കര്‍. തമിഴ്നാട്ടില്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് യൂട്യൂബ് നോക്കി ഭര്‍ത്താവ് ഗര്‍ഭമെടുത്ത ഭാര്യ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്വന്തം നിലയില്‍ ഗര്‍ഭമെടുക്കുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

ചെന്നൈ:ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സഹായമില്ലാതെ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നത് കുറ്റകരമെന്നും നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്ക്കര്‍. തമിഴ്നാട്ടില്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് യൂട്യൂബ് നോക്കി ഭര്‍ത്താവ് ഗര്‍ഭമെടുത്ത ഭാര്യ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്വന്തം നിലയില്‍ ഗര്‍ഭമെടുക്കുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. സ്വന്തം നിലയില്‍ പ്രസവമെടുക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറക്കും. 

അതിനിടെ ഡോക്ടര്‍മാരുടെ സഹായമില്ലാതെ സുഖപ്രസവം നടത്തുന്നതിനായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ഹീലര്‍ ഭാസ്ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് ഏകദിന പരിശീലന ക്യാമ്പ് ഇയാള്‍ സംഘടിപ്പിച്ചത്. ഇയാളുടെ പേരിലുള്ള നിഷ്ഠൈ എന്ന പരിശീലന കേന്ദ്രവും പൊലീസ് അടച്ചു.
 

click me!