ഹെ​ഡ്മാ​സ്റ്റ​ർ പീ​ഡി​പ്പി​ച്ചു; പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ളി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി

Published : Aug 05, 2018, 11:30 AM IST
ഹെ​ഡ്മാ​സ്റ്റ​ർ പീ​ഡി​പ്പി​ച്ചു; പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ളി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി

Synopsis

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ട് പുസ്തകത്തില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു. മ​റ്റൊ​രു കു​ട്ടി​കൂ​ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തിയിട്ടുണ്ട്.

ഭു​വ​നേ​ശ്വ​ർ: ഒഡീഷില്‍ ഹെഡ്മാസ്റ്ററുടെ ലൈംഗിക പീഡനത്തിനരയായി പെണ്‍കുട്ടി സ്കൂളിനുള്ളില്‍ ജീവനൊടുക്കി. സ്കൂളിനുള്ളിലെ പൂളിനടുത്ത് വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. ശി​ഖ​പ​ള്ളി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച  രാ​ത്രി​യാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചോരവാര്‍ന്നകിടക്കുന്ന കുട്ടിയെ കണ്ടെത്തിയ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ട് പുസ്തകത്തില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു.

കേ​സു​മാ​യി  ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളോ​ട് പോ​ലീ​സ് വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ മ​റ്റൊ​രു കു​ട്ടി​കൂ​ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി.   പീ​ഡി​പ്പി​ച്ച ശേ​ഷം  ഹെ​ഡ്മാ​സ്റ്റ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ‌പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദയനിധിയുടെ അറസ്റ്റ് വിജയ്‍യുടെ നിർദേശ പ്രകാരമെന്ന് ടിവികെ വൃത്തങ്ങൾ
കടുകിലും ജീരകത്തിലും ടാൽക്കം പൗഡർ! റെയ്ഡിൽ പിടിച്ചെടുത്തത് മായംകലർത്തിയ 25,000 കിലോ സു​ഗന്ധവ്യ‍ഞ്ജനങ്ങൾ; പരിശോധന തുടരുമെന്ന് സജ്ജനാ‍ർ