
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹര്‍ജികൾ ഇന്ന് പരിഗണിക്കുക. കേസിലെ പുനപരിശോധന ഹര്‍ജികളിലെ വാദങ്ങൾ ഇവയാണ്.
1. ഭരണഘടനയുടെ 14- അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും
2. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യം. വിഗ്രഹത്തിനുള്ള അവകാശം സംരക്ഷിക്കണം
3. നൈഷ്ഠിക ബ്രഹ്മാചാരി സങ്കല്പത്തിന്‍റെ പ്രത്യേകതകൾ പരിഗണിച്ചില്ല
4. അയ്യപ്പഭക്തനമാര്‍ പ്രത്യേക മതവിഭാഗം ആണോ അല്ലയോ എന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല
5. അയ്യപ്പന്‍റെ നൈഷ്ടിക ബ്രഹ്മചര്യം സ്ഥാപിക്കുന്ന പൗരാണിക തെളിവുകൾ പരിഗണിച്ചില്ല
6. വിശ്വാസത്തിന്‍റെ ഭരണഘടന അവകാശം നിഷേധിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam