
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി മരണത്തിന് ശമനമില്ല. ഈ വർഷം ഇതുവരെയുള്ള പനിമരണം 115 ആയി. ഒരു പിഞ്ചുകുഞ്ഞടക്കം ഇന്നലെ മാത്രം പനി മൂലം മരിച്ചത് എട്ടുപേർ. ഇന്ന് രാവിലെ കോഴിക്കോട് ഗര്‍ഭിണി മരിച്ചു. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചയിരിന്നു മരണം. ഏറ്റവും കൂടുതൽ പനിറിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 5 പേർ മരിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പനിമരണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാറിനാണെന്നുമാണ് പ്രതിപക്ഷ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam