ഭാര്യ വീട്ടിലേക്ക് വരുന്നില്ല, ഭര്‍ത്താവ് തൂങ്ങിമരിച്ചു

Published : Nov 21, 2017, 09:14 PM ISTUpdated : Oct 05, 2018, 03:25 AM IST
ഭാര്യ വീട്ടിലേക്ക് വരുന്നില്ല, ഭര്‍ത്താവ് തൂങ്ങിമരിച്ചു

Synopsis

ഹൈദരാബാദ്: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മുപ്പതുകാരന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. കഴിച്ച കുറച്ച് മാസങ്ങളായി ശ്രീനിവാസന്‍റെ ഭാര്യ മാതാപിതാക്കളോട് കൂടിയാണ് താമസിച്ചിരുന്നത്. ഇതില്‍ യുവാവ് അസ്വസ്ഥനായിരുന്നു. 

ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ഭാര്യയോട് മടങ്ങി വരാന്‍ യുവാവ് ഫോണിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഭാര്യ ഇത് നിഷേധിച്ചു. തുടര്‍ന്ന് ഫോണിലൂടെ രണ്ടുപേരും വഴക്കിട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിന്‍റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; 'വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം' - പാവയാകാനില്ലെന്ന് ആവർത്തിച്ച് ശ്വേത
ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്