സംസ്ഥാനത്ത് ലഭിക്കേണ്ട സാധാരണ മഴയെക്കാൾ പത്തിരട്ടി കൂടുതൽ മഴയാണ് ലഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ 62 പേർ മരിച്ചതായി സർക്കാർ വ്യക്തമാക്കുന്നു. മൂന്നുദിവസമായി പെയ്ത കനത്ത മഴയിൽ 46 ഓളം പേർക്ക് പരിക്ക് പറ്റി. ആയിരത്തിലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചു. സ്കൂളുകൾക്കും മറ്റും അവധി തുടരുകയാണ്. സംസ്ഥാനത്ത് ലഭിക്കേണ്ട സാധാരണ മഴയെക്കാൾ പത്തിരട്ടി കൂടുതൽ മഴയാണ് ലഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. 75 ജില്ലകളിൽ 56 ജില്ലകളിലും അതിതീവ്ര മഴ രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് ഒഡീഷയിൽ 75,000 പേരെ മാറ്റിപ്പാർപ്പിച്ചു.

