അയ്യപ്പനെ തൊട്ട് കളിച്ചവർ വിവരമറിയും; പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്ന് പദ്മകുമാർ

Published : Jan 22, 2019, 11:05 AM ISTUpdated : Jan 22, 2019, 11:13 AM IST
അയ്യപ്പനെ തൊട്ട് കളിച്ചവർ വിവരമറിയും; പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്ന് പദ്മകുമാർ

Synopsis

ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ബാധിക്കില്ല . അയ്യപ്പനോട് കളിച്ചവർ വിവരമറിയുമെന്ന് പദ്മകുമാര്‍

തിരുവന്തപുരം: ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. വരുന്ന ബജറ്റിൽ ദേവസ്വം ബോർഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ ഗ്യാരണ്ടി നിൽക്കുന്നിടത്തോളം കാലം ദേവസ്വം ബോർഡിന് ഒരു ഭയവും ഇല്ല.

അയ്യപ്പനോട് കളിച്ചാൽ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും എ പദ്മകുമാർ പറഞ്ഞു. കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങിയിട്ടുണ്ട് . ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പദ്മകുമാർ പറഞ്ഞു

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാർത്തകളേയും ദേവസ്വം ബോർഡ് പ്രസിഡന്റ് തള്ളി. ശ്വാസ വിലക്കാനും സ്വപ്നം കാണാനും കരം കൊടുക്കണ്ട. അതു കൊണ്ട് ആർക്കും സ്വപ്നം കാണാം.  കാലാവധി പൂർത്തിയാക്കും വരെ ഇവിടെ കാണുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും