ക്രിമിനല്‍ കേസുകള്‍ നാമനിര്‍ദേശപത്രികയില്‍ കാണിച്ചില്ല; മഹാരാഷ്ട്ര മുഖ്യന് സുപ്രീം കോടതിയുടെ നോട്ടീസ്

By Web TeamFirst Published Dec 13, 2018, 2:14 PM IST
Highlights

നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ കാണിക്കാതിരുന്ന ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് ഉകേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീം കോടതിയുടെ നോട്ടീസ്. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ തന്‍റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫട്നാവിസ് കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മഹാരാഷ്ട്ര മുഖ്യന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ കാണിക്കാതിരുന്ന ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് ഉകേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ, ഇതേ ഹര്‍ജി ബോംബെ ഹെെക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സതീഷ് ഉകേ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗര്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 
 

click me!