
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. വില കൂടിയത് കാരണം ആഴ്ചയില്‍ ഒരു യന്ത്രവല്‍കൃത ബോട്ടിന് ഒരു ലക്ഷം രൂപയാണ് അധികമായ ചെലവാകുന്നത്. ഡീസലിന് സബ്സിഡി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംസ്ഥാനത്ത് ആകെ 3800 അംഗീകൃത യന്ത്രവല്‍കൃത ബോട്ടുകളാണ് ഉള്ളത്. 700 ഇൻബോര്‍ഡ് വള്ളങ്ങളിലും 35000ത്തിലധികം ഔട്ട്ബോര്‍ഡ് വള്ളങ്ങളിലും ഡീസല്‍ ഉപയോഗിക്കുന്നു. ചെറിയ ബോട്ടില്‍ പ്രതിദിനം 300 ലിറ്ററും വലിയ ബോട്ടില്‍ 700 ലിറ്റര്‍ ഡീസലുമാണ് വേണ്ടത്.
ഐസും തൊഴിലാളികളുടെ ഭക്ഷണവും ഡീസലും ചേരുമ്പോള്‍ മത്സ്യബന്ധനം കനത്ത നഷ്ടത്തിലേക്കാണ് പോകുന്നത്. ഡീസല്‍ വില വര്‍ദ്ധനക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമൊന്നിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ തീരത്തുള്ള സംസ്ഥാനങ്ങളുടെ യോഗം കഴിഞ്ഞു. കേന്ദ്ര സര്ക്കാരിന് സബ്സിഡി ആവശ്യപ്പെട്ട് നിവേദനവും ഉടൻ സമര്‍പ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam