പരിമിതികളോട് പൊരുതി അനുഷ്ക വിജയം നേടി; അഭിനന്ദനവുമായി പ്രധാനമന്ത്രി

By Web TeamFirst Published Jul 31, 2018, 12:00 PM IST
Highlights

ജീവിതത്തിൽ നേരിട്ട പരിമിതികളെ വെല്ലുവിളിച്ച് അനുഷ്ക പറന്നുയർന്നത് പത്തരമാറ്റിന്റെ വിജയത്തിളക്കത്തിലേക്ക്. ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരി അനുഷ്കയ്ക്ക് സി.ബി.എസ്.സി പത്താം തരത്തില്‍ 97.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.  

ഗുഡ്ഗാവ്: ജീവിതത്തിൽ നേരിട്ട പരിമിതികളെ വെല്ലുവിളിച്ച് അനുഷ്ക പറന്നുയർന്നത് പത്തരമാറ്റിന്റെ വിജയത്തിളക്കത്തിലേക്ക്. ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരി അനുഷ്കയ്ക്ക് സി.ബി.എസ്.സി പത്താം തരത്തില്‍ 97.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.  

ഗുഡ്ഗാവിലെ സണ്‍ സിറ്റി സ്കൂളിലെ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അനുഷ്ക പാണ്ഡെ  ജന്മനാ നട്ടെല്ലിലെ പേശീചുരുക്കം എന്ന അപൂര്‍വ്വ രോഗം ബാധിച്ച് ദുരിതം അനുഭവിക്കുകയാണ്. അനുഷ്കയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദനവുമായി രംഗത്തെത്തിയരുന്നു. “ശാരീരിക വെല്ലുവിളി നേരിടുന്ന അനുഷ്ക പാണ്ഡെയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടു. അവളുടെ കുറവ് എന്താണോ അത് അവളെ ഒന്നില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല”, മന്‍ കീ ബാത്തിലൂടെ പ്രധാന മന്ത്രി നരേന്ദ്ര  മോദി പറഞ്ഞു.

ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ മോദി ജിയുടെ ഈ നല്ലവാക്കുകൾ തന്നെ പ്രചോദിപ്പിക്കുമെന്ന് അനുഷ്ക മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്നെ പേശീചുരുക്കം എന്ന  ജനിതക രോഗം മൂലം വീല്‍ച്ചെയറിലായിരുന്നു അനുഷ്ക തന്റെ ജീവിതം കഴിച്ച് കൂട്ടിരുന്നത്. മറ്റ് കുട്ടികള്‍ക്ക് അനുഷ്ക ഒരു മാതൃകയാകണെന്ന് സ്കൂൾ പ്രിൻസിപ്പല്‍ രൂപ ചക്രവർത്തി അറിയിച്ചു. വിജയ നേട്ടത്തില്‍ നിരവധി പ്രമുഖര്‍ അനുഷ്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥി ആയി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജി. സിനിമ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജി വെച്ചു. രാജികത്ത്‌ അക്കാദമി ചെയര്മാന് കൈമാറി. താരങ്ങളെ മുഖ്യാതിഥി ആക്കരുത് എന്ന് കാണിച്ചു മുഖ്യമന്ത്രി ക് ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിൽ വെങ്കിടേശ്വരനും ഒപ്പിട്ടിരുന്നു.

click me!