
കോഴിക്കോട്: സന്നിധാനത്തെ രാഷ്ട്രീയ കളമാക്കി ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വർഗീയ വിഷം ഇളക്കി വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. പൊതു സമൂഹം പ്രതികരിക്കേണ്ട സമയമാണിതെന്നും കുഞ്ഞാലിത്തുട്ടി പറഞ്ഞു.
ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ടതില്ല. ന്യൂനപക്ഷങ്ങൾ പമ്പരവിഡ്ഡികളാണെന്നാണ് ചിലർ കരുതുന്നത്. ശബരിമല വിവാദത്തിലെ സർക്കാർ നിലപാട് ന്യൂനപക്ഷ പിന്തുണ കിട്ടാൻ സഹായിക്കുമെന്ന വിലയിരുത്തൽ മലർ പൊടിക്കാരന്റെ സ്വപ്നമെന്നും ഉറച്ച നിലപാടിൽ നിന്നവർ ഇപ്പോൾ സാവകാശം തേടിയത് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. അതേസമയം കെ ടി ജലീലിനെതിരാ ബന്ധു നിയമന വിവാദത്തില്‍ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam