
തിരുവനന്തപുരം: ശബരിമലയിൽ ശ്രീലങ്കൻ സ്വദേശിനി ശശികല സന്ദർശനം നടത്തിയെന്ന് മാധ്യമങ്ങൾ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ ദേവസ്വംബോർഡിനോടോ പൊലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല, അതിന്‍റെ ആവശ്യമില്ല. ശബരിമലയിൽ ആർക്കും ദർശനം നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി.
ദർശനത്തിനായി ആര് വന്നാലും പ്രായം നോക്കേണ്ട കാര്യം സർക്കാരിനില്ല. ദർശനം നടത്തണമെന്ന് അപേക്ഷ നൽകി ആരും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പൊലീസിന് അപേക്ഷ കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ശ്രീലങ്കൻ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് രാവിലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചാരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
Read More: ശശികലയുടെ ശബരിമല ദർശനത്തിനായി പൊലീസ് തയ്യാറാക്കിയത് വ്യത്യസ്തതന്ത്രം
നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമായിരുന്നു പൊലീസ് മറുപടി നല്‍കിയിരുന്നത്.
Read More: ശ്രീലങ്കൻ സ്വദേശിനി ശശികല ശബരിമലയിൽ ദർശനം നടത്തിയെന്ന് സ്ഥിരീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam