
ആലപ്പുഴ: കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. യുവമോര്‍ച്ച പരിപാടിക്കിടെയുള്ള ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. സുപ്രീം കോടതി വിധി കേരളത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് വിളിച്ചു പറയുകയും ആസൂത്രിത നീക്കം നടത്തുകയുമാണ് ബിജെപി ചെയ്യുന്നതും ഐസക് ചൂണ്ടികാട്ടി.
ബിജെപി അധ്യക്ഷനെ പോലെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. ജനങ്ങള്‍ ഇത്തരക്കാരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേരളീയര്‍ മുഴുവന്‍ അതീവ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. വടക്കേ ഇന്ത്യയിലുള്ളതു പോലെ ആസൂത്രിത കലാപങ്ങള്‍ കേരളത്തിലുണ്ടാകാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam