പൊലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Published : Nov 29, 2018, 09:40 PM ISTUpdated : Nov 29, 2018, 10:09 PM IST
പൊലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Synopsis

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ് മരിച്ചത്. 

തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. അക്കാദമിയിലെ ഇന്ത്യാ റിസർവ് ബറ്റാലിയൻ എ.എസ്.ഐ അതുലിെൻ്റ മകൻ അജു കൃഷ്ണ, ഒനിതാ സീനിയർ പൊലീസ് ഓഫീസർ നീനയുടെ മകൻ അഭിമന്യൂ  എന്നിവരാണ് മരിച്ചത്. അജു കൃഷ്ണ  പാടൂക്കാട്  കോ– ഓപ്പറേറ്റീവ് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിയും  അഭിമന്യൂ വില്ലടം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയുമാണ്. 

വൈകിട്ട് നാലിന് സ്കൂൾ വിട്ട് വന്നശേഷം കുട്ടികൾ ആരുമറിയാതെ കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. അക്കാദമി കാൻ്റീനു സമീപത്ത് കൃഷിയാവശ്യത്തിനുള്ള വെള്ളമുപയോഗിക്കുന്ന കുളത്തിലാണ് മുങ്ങിമരിച്ചത്. രാത്രി എഴരയോടെതാണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്. അക്കാദമി സ്വമിങ് വിഭാഗത്തിലെ  പൊലീസുകാരും, തൃശൂരിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. കുട്ടികൾക്ക് ഹൃദയമിടിപ്പുണ്ടെന്ന സംശയത്താൽ ആദ്യം  ദയ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ