സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യയില്‍ നാടകീയ രംഗങ്ങള്‍

Published : Sep 01, 2018, 02:20 PM ISTUpdated : Sep 10, 2018, 04:11 AM IST
സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യയില്‍ നാടകീയ രംഗങ്ങള്‍

Synopsis

യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ്  ട്വീറ്റ് ചെയ്ത്തോടെയാണ് സംഭവം വിവാദമായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും  വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയർ ഇന്ത്യയേയും പരാമർശിച്ചായിരുന്നു ഇന്ദ്രാണിയുടെ ട്വീറ്റ്.  

ദില്ലി: മദ്യപിച്ച് ലക്കുക്കെട്ട യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചതായി പരാതി. ദില്ലിയിൽ നിന്നും ന്യുയോർക്കിലേക്ക് പോയ എയർ ഇന്ത്യ  102 ജെ എഫ് കെ എന്ന  വിമാനത്തിലാണ് സംഭവം. യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ്  ട്വീറ്റ് ചെയ്ത്തോടെയാണ് സംഭവം വിവാദമായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും  വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയർ ഇന്ത്യയേയും പരാമർശിച്ചായിരുന്നു ഇന്ദ്രാണിയുടെ ട്വീറ്റ്.

അമ്മ ആ‍ഗസ്റ്റ് 30ന് എയർ ഇന്ത്യയിൽ ഒറ്റക്ക് യാത്രചെയ്തപ്പോൾ വളരെ മോശമായതും വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. മദ്യപിച്ച് ബോധമില്ലാത്ത ഒരാൾ അമ്മയുടെ സീറ്റിന് മുന്നിൽ വന്ന് പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. സംഭത്തെ തുടർന്ന് അമ്മയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുത്തിയതല്ലതെ അപമര്യാദയായി പെരുമാറിയ  യാത്രക്കാരനെതിരെ നടപടി സ്വീകരിക്കാൻ എയർ ഇന്ത്യ അധികൃതർ  തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണം-, ഇന്ദ്രാണി ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഉത്തരവിട്ടിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേർക്കെതിരെ
'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ