മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; എഎസ്ഐ അറസ്റ്റില്‍

Published : Aug 26, 2018, 11:24 PM ISTUpdated : Sep 10, 2018, 05:01 AM IST
മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; എഎസ്ഐ അറസ്റ്റില്‍

Synopsis

മദ്യലഹരിയില്‍ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധന നടത്തി. 

കൊല്ലം: മദ്യലഹരിയില്‍ കൊല്ലത്ത് പോലീസുകാരന്‍റെ അഴിഞ്ഞാട്ടം. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പദ്മരാജന്‍ മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധന നടത്തി. പദ്മാരജൻറെ കാറിനകത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി