ദുബായ് മനുഷ്യക്കടത്ത് കേസ്; മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

By Web DeskFirst Published Feb 24, 2018, 1:04 PM IST
Highlights

എറണാകുളം: ദുബായ് മനുഷ്യ കടത്തു കേസിലെ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി. ഒന്നുമുതൽ മൂന്നു വരെയും ഏഴാം പ്രതിയുമായ കെ.വി. സുരേഷ്, ലിസി സോജാൻ, സേതു ലാൽ, എന്നിവർക്ക് 10 വർഷം തടവും രണ്ട് ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. നാല് മുതല്‍ ആറ് വരെയുള്ള പ്രതികളായ അനിൽ കുമാർ, ബിന്ദു, ശാന്ത,മനീഷ് എന്നിവര്‍ക്ക് ഏഴ് വർഷം തടവും 52000 രൂപ പിഴയും വിധിച്ചു. എന്നാല്‍ കേസിലെ ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. 

ഈ കേസുമായി ബന്ധപ്പെട്ട് 16 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 13ഉം 14ഉം പ്രതികളെ മാപ്പു സാക്ഷികളാക്കി. അതേസമയം 16ാം പ്രതി താസിറയെ ഇതുവരെ സി ബി െഎക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല.

 ഒന്നാം പ്രതി സുരേഷിന്‍റെ നേതൃത്വത്തില്‍ എട്ട് യുവതികളെ ദുബായിലെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച് വാണിഭം നടത്തിയെന്നാണ് സിബി െഎ കണ്ടെത്തിയിരിക്കുന്ന കേസ്. തിരുവനന്തരപുരം സ്വദേശിനിയെ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബി െഎ ഏറ്റെടുക്കുകയായിരുന്നു 

click me!